Trending Now

സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷം സംഘടിപ്പിച്ചു

Spread the love

 

 

നാരീ ശക്തി പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ ഡോ. എം.എസ് സുനിലിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു.

പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട സ്വദേശിയും അമേരിക്കയിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്‌ജുമായ കെ.പി ജോർജ് നിർവഹിച്ചു. സ്ത്രീകൾ സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹത്തിനാണ് നിലനിൽപ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ കായികമായും മാനസീകമായും കരുത്തുനേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നൂറോളം കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തി. കെ.പി ജയലാൽ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!