Trending Now

ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Spread the love

 

konnivartha.com:

കോന്നി ചിറ്റൂർമുക്ക് അക്ഷയാകേന്ദ്രത്തിന്‍റെ  ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാൻ മന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ പദ്ധതി പ്രകാരം നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലനപദ്ധതി കോന്നി വില്ലേജ് ഓഫീസർ  സന്തോഷ്‌ കുമാര്‍ പി.റ്റി ഉദ്ഘാടനം ചെയ്തു.

ഐറ്റി മിഷൻ പത്തനംതിട്ട ജില്ലാ  പ്രൊജക്ട്  മാനേജർ ധനേഷ് കെ, സി എസ് സി പത്തനംതിട്ട ജില്ല പ്രൊജക്ട് മാനേജർ ഗോകുൽ പ്രസാദ്, കോന്നി പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ അർച്ചന ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ കോഴ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്ന 15 നും 50 നും ഇടയില്‍ പ്രായമുള്ളവർ ആധാർ, ഫോട്ടോ എന്നിവയുമായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ -9605566545, 9947344316

error: Content is protected !!