Trending Now

ക്രിസ്മസ് കുടുംബസംഗമവും സ്നേഹവിരുന്നും നടത്തി

Spread the love

 

konnivartha.com: പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ നിർമ്മിച്ച നൽകിയ ഭവനങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കുടുംബ സംഗമവും ക്രിസ്മസ് സ്നേഹവിരുന്നും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഗ്ലോബൽ ഇന്ത്യ ന്യൂസ് എഡിറ്റർ ഹരി നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തിയ 100 കുടുംബങ്ങൾക്ക് ദുബായിലെ ദിശയുടെ സഹായത്താൽ 22 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

200ൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടീച്ചർ നിർമ്മിച്ചു നൽകിയ വീടുകളിലെ കുട്ടികളുമായി ചേർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും എല്ലാവർക്കും ക്രിസ്മസ് സ്നേഹവിരുന്നും കേക്കുകളും നൽകുകയുണ്ടായി. ഡോ.എം .എസ്. സുനിൽ ക്രിസ്മസ് സന്ദേശം നൽകുകയും ജയശ്രീ ദേവി ., ലിജു ചെറിയാൻ., കെ .പി. ജയലാൽ .,മഞ്ജു സക്കറിയ., ജിലു ചെറിയാൻ .,ഷോളി വർഗീസ് .,ജിബി മാത്യു., ആശ ജിലു എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഹരി നമ്പൂതിരി., ലിജു ചെറിയാൻ .,ജയശ്രീ ദേവി എന്നിവരെ ആദരിക്കുകയും ചെയ്തു.

error: Content is protected !!