Trending Now

ലോക സഭാ തെരഞ്ഞെടുപ്പ്: സ്വീപ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍

Spread the love

 

 

konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്‌കൂളുകളിലെയും കോളജുകളിലെയും എന്‍എസ്എസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് സ്വീപ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സ്വീപ് നോഡല്‍ ഓഫീസറും താലൂക്കുതല ഉദ്യോഗസ്ഥരും ചേര്‍ന്ന് എന്‍എസ്എസ് ക്യാമ്പുകള്‍ വഴി ഇവിഎം, തെരഞ്ഞെടുപ്പ് പ്രക്രിയ ഇവയെപ്പറ്റിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.

രാഷ്ട്രീയപാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം ഊര്‍ജിതമാക്കി ബന്ധപ്പെട്ടവരെ അറിയിക്കണം. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെയും മരണപെട്ടവരുടെയും പേരുകള്‍ കൃത്യമായി പരിശോധിച്ച് അവ നീക്കം ചെയ്യണം.

ഇരട്ടിച്ച് വരുന്ന പേരുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇലക്ഷന്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഷിബു, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!