Trending Now

ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. തോന്നയ്ക്കൽ സായ്​ഗ്രാമത്തിലെ സത്യസായ് ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടി വി ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങൾ യുവതലമുറയ്ക്ക് എന്നും മാർഗദീപമായിരിക്കുമെന്ന് വി. ശശി എം.എൽ.എ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന് ശേഷമാണ് ഭാരതത്തെ ലോകരാജ്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് രാജ്യം ലോകത്തിൻ്റെ നേതൃ രംഗത്തേക്ക് ഉയർന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഠിനാധ്വാനത്തിലൂടെയും സ്മാർട്ട് വർക്കിലൂടെയും വിദ്യാർത്ഥികൾ പരമാവധി ഉയരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സമയം പാഴാക്കിക്കളയരുതെന്നും അദ്ദേഹം വിശദീകരിച്ചു.

നെഹ്റു യുവ കേന്ദ്ര സംഘതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, ഡോ. രാധാകൃഷ്ണൻ നായർ, കെ. ഗോപകുമാരൻ നായർ, ഡോ.ബി.വിജയകുമാർ, ജയകുമാർ പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു. തുടർന്ന് സായി ഗ്രാമം കോളേജിലെയും ജ്യോതിസ്സ്സ്കൂളിലെയും വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കുന്ന ദേശീയ യുജനോത്സവം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിനരേന്ദ്രമോ​ദി നടത്തിയ പ്രസംഗം തത്സമയം വേദിയിൽ പ്രദർശിപ്പിച്ചു.

error: Content is protected !!