Trending Now

മലയാലപ്പുഴ പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട്‌ ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ,ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ,ക്ഷേത്രം എ ഒ ഉണ്ണികൃഷ്ണൻ നായർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് വിജയൻ ,മുൻസിപ്പൽ കൗൺസിലർ ജെറി അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സുമരാജേശേഖരൻ, ഷീബ, ഉപദേശക സമിതി ജോ: സെക്രട്ടറി മോഹൻ, നല്ലൂർ കരകമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ ,ശശിധരൻ നായർ, ഓമനകുട്ടൻ, പി പ്രവീൺ, ഡി ഗോപകുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!