അച്ചന്‍കോവില്‍ നദിയിലെ ചിറ്റൂര്‍ കടവില്‍ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു

Spread the love

 

konnivartha.com: അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ ചിറ്റൂര്‍ മുക്കിനെയും അട്ടച്ചാക്കല്‍ കടവിനെയും ബന്ധിച്ചുള്ള ചിറ്റൂര്‍ കടവില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു .

നേരത്തെ ഉണ്ടായിരുന്ന പാലം നിര്‍മ്മാണം മുടങ്ങിയതോടെ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ഇടപെട്ടതോടെ ആണ് ഭരണാനുമതി ലഭിച്ചത് . 12 കോടി രൂപയ്ക്ക് ഉള്ള ഭരണാനുമതി ലഭിച്ചു .

അച്ചൻകോവിൽ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, സീതത്തോട്‌, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ  വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർത്യമാവുകയാണ്.

ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർത്ഥ്യമാകുന്നതു വഴി സാധ്യമാകും.മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.12 കോടി ചെലവഴിച്ചുള്ള വലിയ പാലമാണ് നിർമ്മിക്കുന്നത്.

 

റിവർ മാനേജ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് മുൻപ് ചെറിയ പാലം നിർമ്മാണം തുടങ്ങിയെങ്കിലും പാലം പണിയിൽ യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്.ആ പാലം നിര്‍മ്മാണം മുടങ്ങിയതോടെ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ ഏറെ നാളത്തെ ശ്രമഫലമായാണ്‌ പുതിയ പാലത്തിനു തുക അനുവദിച്ചത് .