സിവിൽ സർവീസ് അക്കാദമി: അവധിക്കാല ക്ലാസുകൾ

Spread the love

        konnivartha.com: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 15ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org ൽ 27  മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ ഏപ്രിൽ 13 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863

error: Content is protected !!