കോന്നി തേക്കുതോട് ഏഴാം തല ഭാഗത്ത്‌ 55 കാരനെ കാട്ടാന ചവിട്ടി കൊന്നു

Spread the love

 

konnivartha.com: കോന്നി തേക്കുതോട് ഏഴാം തല ഭാഗത്തെ വനമേഖലയോട് ചേർന്നു കല്ലാറിന് സമീപം 55 കാരനെ കാട്ടാന ആന ചവിട്ടി കൊന്നു.തേക്കുതോട് ഏഴാംതല നെടുമനാൽ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.

റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിലാണ് സംഭവം.

സുഹൃത്തിനു ഒപ്പം കല്ലാറിന്‌ സമീപം വലയിടാൻ പോയതാണ്  ഇവരെ  കാട്ടാന ഓടിക്കുകയായിരുന്നു.സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പമാണ് ദിലീപ് കല്ലാറ്റിൽ മീൻപിടിക്കാൻ വലയിടാൻ പോയത്. വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ദിലീപിന് ഓടാനായില്ല.

സുഹൃത്തായ പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചറായ ഓമനക്കുട്ടനെ വിവരം അറിയിച്ചു..ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

കൊക്കത്തോട് ,ഗുരുനാഥൻ മണ്ണ്  വനം  സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യവും ഉള്ളതിനാൽ മൃതദേഹം പുറത്ത് എത്തിച്ചിട്ടില്ല.തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി