Trending Now

മഹാത്മജനസേവനകേന്ദ്രം: ശാന്തിഗ്രാമം ഗൃഹപ്രവേശം വിഷുദിനത്തിൽ

Spread the love

 

konnivartha.com: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം തെരുവ് മക്കളുടെ സംരക്ഷണത്തിനായി പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തി ഗ്രാമം ആതുരാശ്രമത്തിന്‍റെ ഗൃഹപ്രവേശ കർമ്മം ഏപ്രിൽ 14 വിഷുദിനത്തിൽ സായാഹ്നം 3 മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിരിതെളിച്ചും, മാതൃ സ്ഥാനീയയായി ചലച്ചിത്ര നടി സീമ ജി നായർ അടുപ്പിൽ അഗ്നി പകർന്നും നിർവ്വഹിക്കും.

ഏകദേശം 70 അംഗങ്ങൾക്ക് താമസയോഗ്യമായ ഈ പദ്ധതി പളളിക്കൽ, കൊയ്പ്പളളി വിളയിൽ, ശാന്തമ്മയമ്മ ദാനമായി നൽകിയ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

തദവസരത്തിൽ മഹാത്മയിലെ മാതൃത്വങ്ങൾക്ക് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനയായ യങ്കേർസ് മലയാളി അസ്സോസ്സിയേഷൻ (വൈ.എം.എ) പ്രസിഡന്റ് പ്രദീപ് നായർ വിഷു കൈനീട്ടം നൽകും.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ – സാമുധായിക നേതാക്കളും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരും , ജീവകാരുണ്യ പ്രവർത്തക സംഘടനാ പ്രതിനിധികളും പങ്കെടുക്കും

error: Content is protected !!