Trending Now

ഇടമണ്‍-കൊച്ചി 400 കെ.വി : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം

Spread the love

 

konnivartha.com: ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയില്‍ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കക്ഷികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തന്‍വര്‍ഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മെയ് 23 നു വൈകുന്നേരം മൂന്നിന് മുമ്പായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസില്‍ ഹാജരാകണം.

അല്ലാത്തപക്ഷം കക്ഷികള്‍ക്ക് ഭൂമിയിന്മേല്‍ അവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ല എന്ന നിഗമനത്തില്‍ ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നതാണെന്നും ഈ വിഷയത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്നും തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട അറിയിച്ചു.

error: Content is protected !!