
പത്തനംതിട്ട : സാർവ്വ ദേശീയ തൊഴിലാളി ദിനം മെയ് ഒന്ന് സി ഐ ടി യു – എ ഐ ടി യു സി നേതൃത്വത്തിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചു.തൊലാളികളുടെ വൻപിച്ച റാലിയും പൊതുയോഗവും ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.പത്തനംതിട്ട നഗരത്തിൽ നടക്കുന്ന റാലിയും പൊതുയോഗവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാറും അടൂരിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി. സജിയും ഉദ്ഘാടനം ചെയ്യും.
വിവിധ ഏരിയകളായ
പെരുനാട് – എസ്. ഹരിദാസ്
റാന്നി – പി. ആർ. പ്രസാദ്
കോന്നി – പി. ജെ. അജയകുമാർ
പന്തളം -ആർ. ഉണ്ണികൃഷ്ണപിള്ള
മല്ലപ്പള്ളി -അഡ്വ. ആർ. സനൽ കുമാർ
കോഴഞ്ചേരി – കെ. സി. രാജാഗോപാലൻ
ഇരവിപേരൂർ – എം. ബി. പ്രഭാവതി
കൊടുമൺ -പി. ആർ. ഗോപിനാഥൻ
തിരുവല്ല – ഫ്രാൻസിസ്. വി. ആന്റണി എന്നിവർ ഉദ്ഘാടനം ചെയ്യും.
മെയ്‌ദിന റാലിയിലും പൊതുയോഗത്തിലും മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.