പത്തനംതിട്ട എസ്ബിഐ യുടെ സൗജന്യ പരിശീലനം

Spread the love

സൗജന്യ പരിശീലനം

konnivartha.com: പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം ഉടന്‍ ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 2270243.

സൗജന്യ പരിശീലനം

konnivartha.com: എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് തുടങ്ങി വിവിധയിനം രുചിയിനങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മെയ് 22 ന് ക്ലാസ് ആരംഭിക്കും.
പ്രായപരിധി 18-45 വയസ്സ്  . ഫോണ്‍ : 7994497989, 0468 2270243, 6235732523.

error: Content is protected !!