കോഴഞ്ചേരി – കുമ്പനാട് 33 കെ.വി: മെയ് 10 മുതല്‍ വൈദ്യുതി കടത്തിവിടും

Spread the love

 

കോഴഞ്ചേരി – കുമ്പനാട് 33 കെ.വി. വൈദ്യുതലൈനിലൂടെ മെയ് 10 മുതല്‍ പരീക്ഷണാര്‍ത്ഥം വൈദ്യുതി കടത്തിവിടും. കോഴഞ്ചേരി 110 കെ.വി. സബ്‌സ്‌റ്റേഷന്‍ മുതല്‍ തറയില്‍മുക്ക്, ആറന്‍മുള, കോഴിപ്പാലം, ആഞ്ഞിലിമൂട്, മാടോലിപ്പടി, പൂവത്തൂര്‍, മരങ്ങാട് ഡൈമുക്ക് വഴി കുമ്പനാട് 33 സബ്‌സ്‌റ്റേഷന്‍ വരെയാണ് ലൈന്‍ വലിച്ചിട്ടുള്ളത്.

പരീക്ഷണാര്‍ത്ഥം മെയ് 10 മുതല്‍ ഏത് നിമിഷവും ലൈനിലൂടെ വൈദ്യുതി കടത്തിവിടാം. ഈ ലൈനുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തികള്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ചെയ്യരുത്. അല്ലാതെയുള്ള പ്രവൃത്തിയിലൂടെ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും അതത് വ്യക്തികള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് കോഴഞ്ചേരി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!