Trending Now

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും

Spread the love

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും .:ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ “കോന്നി വാര്‍ത്ത ഡോട്ട് “കോമിനോടു പറഞ്ഞു

പത്തനംതിട്ട:സൗജന്യമായി കൊടുക്കേണ്ട അരി കടകളിൽ എത്തി ഇല്ലെങ്കിലും നിലവിലെ സ്റ്റോക്കിൽ നിന്ന് അരി കാർഡ് ഉടമകൾക്ക് നൽകും . അന്തിയോദ്ധ്യാ(മഞ്ഞ ) കാർഡിന് മുപ്പത് കിലോ അരിയും അഞ്ച് കിലോ ഗോതമ്പും മുൻഗണന കാർഡ് (പിങ്ക് ) ഒരു അംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നീല, വെള്ള എന്നി കാർഡുകൾക്ക് പതിനഞ്ച് കിലോ അരി വെച്ച് സൗജന്യമായി ലഭിക്കും നിലവിലെ അന്തിയോദ്ധ്യാ (മഞ്ഞ ) മുൻഗണന (പിങ്ക് )എന്ന് ഈ കാർഡുകൾക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന റേഷൻ വിഹിതം മാത്രമേ സൗജന്യമായി ലഭികത്തുള്ളൂ എന്നും അധികമായി പതിനഞ്ച് കിലോ കൂടി ആ കാർഡുകാർക്ക് കിട്ടത്തില്ല എന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ “കോന്നി വാര്‍ത്ത ഡോട്ട് “കോമിനോടു പറഞ്ഞു

ഉദാഹരണത്തിന് രണ്ട് അംഗങ്ങൾ മാത്രമുള്ള പിങ്ക് കാർഡിന് എട്ട് കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും ഇതു കൂടാതെ പതിനഞ്ച് കിലോ അരി കൂടി കാർഡ് ഉടമകൾ കടയുടമകളോട് ആവശ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അങ്ങനെ അധികമായി കിട്ടത്തില്ല എന്നും കട ഉടമകളുമായി സഹകരിക്കണം എന്നും അദ്ദേഹം അഭ്യർഥിച്ചു.

നീരീക്ഷണത്തിൽ നിന്നുള്ള വീടുകളിൽ നിന്നുള്ള കുടുംബ അംഗങ്ങൾ കടയിൽ വരേണ്ടതില്ല അവർ ഫോൺ വിളിച്ചു കട ഉടമയെ അറിയിച്ചാൽ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചു വീടുകളിൽ സാധനം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!