Trending Now

ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു

Spread the love

 

ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു.ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായില്ല .അസര്‍ബൈജാനില്‍ നിന്ന് മടങ്ങവേ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജോല്‍ഫ നഗരത്തിലായിരുന്നു അപകടം.അപകടവിവരം ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു.വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നു . ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടം നടന്നത്

error: Content is protected !!