Trending Now

ചെറുവയൽ രാമന്‍റെ കഥ പറഞ്ഞ വിത്ത്: മികച്ച പരിസ്ഥിതി ചിത്രമായി

Spread the love

 

konnivartha.com: രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി.

സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിത്ത് റിലീസിന് ഒരുങ്ങുന്നു.

വയനാട് ജില്ലയിൽ കുറിച്ച്യ വിഭാഗത്തിൽ, പരമ്പരാഗധമായി ജൈവ നെൽകൃഷി ചെയ്യുന്ന വൃദ്ധനായ ദാരപ്പൻ എന്ന പച്ചയായ മനുഷ്യൻ്റെ ജീവിത കഥയാണ് വിത്ത് പറയുന്നത്.ജീവിതത്തിനൊപ്പം,കൃഷിയും, ഉൽപ്പാദനവും ഒരു പോലെ കൊണ്ടു പോകുന്ന, ഒരു അസാധാരണ ജീവിതത്തിൻ്റെ ഉടമയാണ് ദാരപ്പൻ.
കൃഷിക്കായുള്ള അമിത രാസവളപ്രയോഗവും, മരുന്നടിയും മൂലം പ്രകൃതിയും ജിവജാലങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും, മനുഷ്യന് നല്ല ഭക്ഷണം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും, ദാരപ്പൻ വിലപിക്കുന്നു. ജാഗ്രത ഇല്ലാതെ മനുഷ്യസമൂഹം മുന്നോട്ടു പോകുന്ന ഇന്നത്തെ അവസ്ഥയിൽ, നൂറോളം വിത്ത് സൂക്ഷിച്ച് പരിരക്ഷിക്കുന്ന ദാരപ്പൻ എന്ന കർഷകൻ ഭാവിയുടെ പ്രതീക്ഷയായി മാറുന്നു.

കൂട്ടുകുടുംബമായി ജീവിച്ച ആദിവാസി സമൂഹം, ആധുനികവൽക്കരണത്തോടെ ശിഥിലമായി. പുതിയ തലമുറയ്ക്ക്, കൃഷിയോടുള്ള താൽപര്യം ഇല്ലാതായി. അതോടെ വലിയ കടക്കെണിയിലായി ഇവർ .ഇതിൽ ദുഃഖിതനാണ് ദാരപ്പൻ.

മനുഷ്യൻ എത്ര പുരോഗമിച്ചാലും ,പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമുന്നയമാണ് ജീവൻ്റെ നിലനിൽപ്പിന് ആധാരം എന്ന ശക്തമായ മെസേജ് നൽകുകയാണ് വിത്ത് എന്ന ചിത്രം.

മനോജ് കെ.ജയനാണ് ദാരപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ.ജയൻ്റെ ഏറ്റവും ശക്തമായ കഥാപാത്രണ് ദാരപ്പൻ.ഇർഷാദ് പ്രദീപൻ എന്ന കഥാപാത്രത്തെയും, ബാബു അന്നൂർ കുഞ്ഞാമൻ എന്ന കഥാപാത്രത്തെയും, ചാന്ദിനി അബിളി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്ന വിത്ത്, കഥ, തിരക്കഥ, സംവിധാനം -അവിരാ റെബേക്ക ,ഡി.ഒ.പി – ബിജോയ് വർഗീസ് ജോർജ്, എഡിറ്റിംഗ് – കെ.എം ശൈലേഷ്, സംഗീതം – ജിനോഷ് ആൻ്റണി, പശ്ചാത്തല സംഗീതം – ചന്ദ്രൻ വേയാട്ടുമ്മേൽ, ആർട്ട് – രഞ്ജിത്ത് കോതേരി ,മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂം – കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.കെ.രാധാകൃഷ്ണൻ ,സൗണ്ട് ഡിസൈൻ – ഹരികുമാർ ,എഫക്സ് – സജീവ് കരിപ്പയിൽ, പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ഷാജി പലോളി

മനോജ് കെ.ജയൻ, ഇർഷാദ്, ബാബു അന്നൂർ, ചാന്ദിനി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

error: Content is protected !!