Trending Now

ജോർദാനിൽ അകപ്പെട്ട ” ആടുജീവിതം ” താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതര്‍

Spread the love

 

 

ജോർദാനിൽ അകപ്പെട്ട ” ആടുജീവിതം ” താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതര്‍
പത്തനംതിട്ട : ‘ആടു ജീവിതം’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ പൃഥ്വിരാജ് സുകുമാരൻ , ബ്ലെസ്സി എന്നിവർ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ വരുന്ന വിവരം ബ്ലെസ്സി സംവിധായകന്‍ ബി .ഉണ്ണികൃഷ്ണനെ അറിയിച്ചു.ബി. ഉണ്ണികൃഷ്ണൻ ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി . ഫെഫ്കയുടെ മുൻ ഭാരവാഹിയായ ഭാഗ്യലക്ഷ്മിയുടെ ഇടപെടിലിനെ തുടർന്ന് കേന്ദ്ര സഹമന്ത്രി വി .മുരളീധരനും ഈ വിഷയത്തിൽ ഇടപെട്ടു.” ആട് ജീവിതം” ടീമിന്റെ വിസയുടെ കാലാവധി നീട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ്‌ ഗോപി എം .പിയെ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്‌.
പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള താരങ്ങളും സഹപ്രവർത്തകരും ഇപ്പോൾ സുരക്ഷിതരാണെന്ന് ബ്ലെസ്സി അറിയിച്ചതായി സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ “കോന്നി വാര്‍ത്ത ഡോട്ട് കോമി” നോടു പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!