Trending Now

മോദിപുരം ഐഐഎഫ്എസ്ആറിൻ്റെ അവലോകന യോഗം സിടിസിആർഐ‌യിൽ സംഘടിപ്പിച്ചു

Spread the love

 

ഉത്തർ പ്രദേശിലെ മോദിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിം​ഗ് സിസ്റ്റം റിസർച്ച് എഐസിആർപി-ഐഎഫ്എസ്, എഐഎൻപി-ഒഎഫ് എന്നീ പദ്ധതികൾക്കു കീഴിൽ ഏറ്റെടുത്തിട്ടുള്ള സംയോജിത കൃഷി സമ്പ്രദായം, ജൈവ-പ്രകൃതി കൃഷി എന്നിവയുടെ 2018-2023 കാല‌യളവിലെ അവലോകന യോ​ഗം തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ​ഗവേഷണ സ്ഥാപനത്തിൽ (സിടിസിആർഐ) ജൂൺ 7, 8 തീയതികളിൽ സംഘടിപ്പിച്ചു. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അവലോകന യോ​ഗമാണിത്.

റാണി ലക്ഷ്മിബായ് കേന്ദ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാർ, ബിസ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ കെ സിം​ഗ്, സിഎസിപി അം​ഗം ഡോ. എൻ പി സിം​ഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു യോ​ഗം ഉദ്ഘാടനം ചെയ്തു. സിടിസിആർഐയിൽ വാണിജ്യവൽക്കരിച്ചിട്ടുള്ള നിരവധി സാങ്കേതിക വിദ്യകൾ, കൃഷി സമ്പ്രദായത്തിൽ കിഴങ്ങുവിളകളുടെ പങ്കും സാധ്യതകളും എന്നിവയെക്കുറിച്ച് ഉദ്ഘാടന പ്രസം​ഗത്തിൽ ഡോ. ബൈജു വിശദീകരിച്ചു.

കേരളം, ​ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾക്കായി നടത്തിയ അവലോകന യോ​ഗത്തിൽ, കേരളത്തിനായി വികസിപ്പിച്ചെടുത്ത നാല് ഐഎഫ്എസ്, രണ്ട് ഐഒഎഫ്എസ് മോഡലുകളും ​ഗുജറാത്തിനായി വികസിപ്പിച്ചെടുത്ത മൂന്ന് ഐഎഫ്എസ്, ഒരു ഐഒഎഫ്എസ് മോഡലുകളും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും സുസ്ഥിര കൃഷി ഉറപ്പാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തി.

ഐസിഎആർ-ഐഐഎഫ്എസ്ആർ ഡയറക്ടർ ഡോ. സുനിൽ കുമാർ, പിസി-ഐഎഫ്എസ് ഡോ. എൻ. രവിശങ്കർ, ഡോ. രാഘവേന്ദ്ര സിങ്, ഡയറക്ടറും (വിപുലീകരണ വിദ്യാഭ്യാസം) കേരള കാർഷിക സർവകലാശാലയിലെ ചീഫ് അ​ഗ്രോണമിസ്റ്റുമായ ഡോ ജേക്കബ് ജോൺ, പിഐ, എഐഎൻപി-ഓഫ് ഡോ. ജി. സുജ എന്നിവരും, ഒപ്പം കേരളത്തിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള മറ്റ് കേന്ദ്രങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Review meeting of IIFSR, Modipuram held at CTCRI Thiruvananthapuram

Quinquennial Review of Research on Integrated Farming Systems, Organic and Natural farming undertaken through AICRP-IFS and AINP-OF of ICAR-IIFSR was held at ICAR-CTCRI, Thiruvananthapuram on 7th 8th June 2024. Dr Arvind Kumar, Former VC, RLBCAU, Dr A.K. Singh, Former VC, BAU and Dr NP Singh, Member, CACP reviewed the activities. Dr G. Byju, Director, ICAR-CTCRI inaugurated the meeting and explained achievements of CTCRI. He also elaborated the role and potential of tuber crops in farming systems.

Review undertaken for Kerala and Gujarat revealed that 4 IFS and 2 IOFS models developed for Kerala and 3 IFS and 1 IOFS model developed for Gujarat are having potential for doubling farmers income and ensuring sustainable agriculture. Other achievements include scaling of IFS models by Government of Kerala in more than 37000 farmers field in 14 districts. Organic farming packages developed for Kerala and Gujarat have been shared with respective states for scaling.

Dr Sunil Kumar, Director, ICAR-IIFSR, Dr N. Ravisankar, PC-IFS, Dr Raghavendra Singh, Head, Dr Jacob John, Director (Extension Education) and Chief Agronomist, KAU, Dr G. Suja, PI, AINP-OF and other centres from Kerala and Gujarat attended the meeting.

error: Content is protected !!