Trending Now

കുവൈറ്റ്‌ തീപിടിത്തം : മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു

Spread the love

 

konnivartha.com: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു.പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ. 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്.

കോന്നി വാഴമുട്ടം പുളിനില്‍ക്കുന്നതില്‍  പി.വി. മുരളീധരൻ (54), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, കേളു പൊന്മലേരി (51) എന്നിവരെയാണ് തിരിച്ചറിഞ്ഞത് . കോന്നി നിവാസിയായ മറ്റൊരാള്‍ കൂടി മരിച്ചിട്ടുണ്ട് എങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല . അപകടത്തിൽ 146 പേർ സുരക്ഷിതരാണ് .195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്.146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നു.

 

error: Content is protected !!