
കുവൈത്തിൽ തീപ്പിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനം പുറപ്പെട്ടു. ഡൽഹിയിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ട സി. 130ജെ ഹെർക്കുലീസ് വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ കൊണ്ടുവരിക.എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 -ഓടെ കൊച്ചിയിലേക്ക് എത്തിക്കാൻ സാധിച്ചേക്കും എന്നാണ് വിവരം.
25 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്തുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറാനുള്ള മറ്റു നടപടികളും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.