
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെകൂട്ടത്തില്‍ രണ്ട് മലയാളികളെ കൂടെ സ്ഥിരീകരിച്ചു. കൊല്ലം, കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി, വർക്കല ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പൻ എന്നിവരാണ് മരണപ്പെട്ടത്. ശ്രീജേഷ് ഒരാഴ്ച മുമ്പാണ് കുവൈറ്റിൽ എത്തിയത്. മുൻപ് ദുബായിൽ ജോലി നോക്കുകയായിരുന്നു. ഡെന്നി ബേബി (33) സെയിൽസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.