
മണിപ്പൂർ സംഘർഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. സമാധാനം പുനഃസ്‌ഥാപിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.