Trending Now

കോന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

Spread the love

 

konnivartha.com: കോന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്.

കോന്നി നിയോജക മണ്ഡലത്തിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം, കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന വിവധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനം, കോന്നി മെഡിക്കല്‍ കോളജിന്റെ വികസന പ്രവൃത്തികള്‍ സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളുമായും കരാര്‍ കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ച, വിവിധ ടൂറിസം പദ്ധതികളുടെ അവലോകനം, കലഞ്ഞൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവര്‍ത്തികളുടെ വിലയിരുത്തല്‍, കോന്നി നിയോജക മണ്ഡലത്തിലെ ഐരവണ്‍, ചിറ്റൂര്‍ കടവ് പാലങ്ങളുടെ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു .

യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. സുരേഷ് ബാബു, എഡിസി ജനറല്‍ രാജ് കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!