ശക്തമായ മഴ: വിദ്യാലയങ്ങൾക്ക് ഇന്ന് ( 27/06/2024 ) അവധി പ്രഖ്യാപിച്ചു

Spread the love

konnivartha.com: പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല ,കുട്ടനാട് ,കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് ഇന്ന് ( 27/06/2024 ) അവധി പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറന്നു .മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകളാണ് തുറന്നത്. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു 

ശക്തമായ മഴ തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല , കുട്ടനാട് ,കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട ജില്ല കളക്ടര്‍മാര്‍ ( 27/06/2024 ) വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

പത്തനംതിട്ട :ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.

വയനാട് :ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

ആലപ്പുഴ :ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും വ്യാഴാഴ്ച ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

എറണാകുളം : എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ -( ജൂൺ 27) അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഇടുക്കി :ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു.ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറന്നു

മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകളാണ് തുറന്നത്. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

error: Content is protected !!