Trending Now

ജൂലൈ 3: ഭാരത ക്രൈസ്‌തവ ദിനാചരണം കോന്നിയിൽ നടക്കും

Spread the love

 

www.konnivartha.com:  ഇന്ത്യയുടെ വിവിധ തലങ്ങളിലെ ക്രൈസ്‌തവ സംഭാവനകളെക്കുറിച്ച് ഓർക്കുന്നതിനായി സെൻ്റ് തോമസ് ദിനമായ ജൂലൈ 3 രാജ്യവ്യാപകമായി ഭാരത ക്രൈസ്‌തവ ദിനമായി ആചരിക്കുന്നു.

നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസിൻ്റെ നേത്യത്വത്തിൽ കോന്നി അരുവാപ്പുലം ഊട്ടുപാറ സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 3 ബുധനാഴ്‌ച വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

എന്‍ സി എം ഐ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിക്കും. അഭി. മാത്യൂസ് മാർ സെറാഫീം എപ്പി സ്‌കോപ്പ, അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ,പാസ്റ്റർ രാജു ആനിക്കാട് (സ്റ്റേറ്റ് ജോ സെക്രട്ടറി, ഐ.പി.സി.) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈദികർ, പാസ്റ്റേഴ്സ് ,ഇടവക ഭാരവാഹികൾ, സംഘടന പ്രതിധിനികൾ ക്രൈസ്തവ സംഘടന പ്രതിനിധികൾ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

error: Content is protected !!