
konnivartha.com: പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണം എന്ന് ബി എസ് എൻ എൽ എം റ്റി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറം ആവശ്യപ്പെട്ടു . ബി എസ് എൻ എൽ എം ടി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ തിരുവല്ല ജി എം ടി ഓഫീസിനു മുന്നിൽ നൂറുകണക്കിന് പെൻഷൻകാർ അവകാശദിന പ്രകടനം നടത്തി.
പ്രതിഷേധയോഗം ജോയിന്റ് ഫോറം ജില്ലാ ചെയർമാൻ ബാബു തോമസിന്റെ അധ്യക്ഷതയിൽ ബി ഡി പി എ (ഐ ) അഖിലേൻഡ്യാ പ്രസിഡന്റ് തോമസ് ജോൺ ഉൽഘാടനം ചെയ്തു. ജോയിന്റ് ഫോറം കൺവീനർ എം ജി എസ് കുറുപ്പ് സ്വാഗതം പറഞ്ഞു .
പി രാജീവ് (എ ഐ പി ആർ പി എ), എബ്രഹാം കുരുവിള (ബി എസ് എൻ എൽ ഇ യു), കെ എസ് അജികുമാർ (എ ഐ ബി ഡി പി എ), റ്റി എം ഫിലിപ്പ് (ബി ഡി പി എ (ഐ ) എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.വി തങ്കച്ചൻ (എ ഐ ബി ഡി പി എ ) നന്ദി രേഖപ്പെടുത്തി.
വകുപ്പുമന്ത്രിക്കും ഡി ഒ ടി സെക്രട്ടറിക്കും കൈമാറാനുള്ള പെൻഷൻ പരിഷ്കരണ ഡിമാൻഡ് അടങ്ങുന്ന മെമ്മോറാണ്ടത്തിന്‍റെ കോപ്പി ജോയിന്റ് ഫോറം നേതാക്കളിൽനിന്ന് ഡി ജി എം (അഡ്മിൻ) വിവേകാനന്ദൻ സ്വീകരിച്ചു.