പത്തനംതിട്ടയില്‍ എം ജി യൂണിവേഴ്സിറ്റി പുതിയ കോഴ്‌സുകള്‍ അനുവദിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍ക്കാര്‍ സ്ഥാപനമായ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി.കോം അക്കൗണ്ടിംഗ്, എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പുതിയതായി അനുവദിച്ചു.

ബി. കോം ടാക്‌സ്, ബി. കോം അക്കൗണ്ട്, എം.എസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 9446302066, 8547124193, 7034612362 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവും ഫീസ് ആനുകൂല്യവും ലഭിക്കും