കോന്നി പഞ്ചായത്തില്‍ മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു

Spread the love

 

konnivartha.com: കോന്നി പഞ്ചായത്തില്‍ മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി അധ്യക്ഷ അനി സാബു  അറിയിച്ചു . കോന്നിഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട ഒരു വാർഡിൽ 35000 വരെ ചെലവഴിക്കാം എന്ന് സർക്കാരിന്‍റെ അനുമതി ഉണ്ട് .

ശുചിത്വമിഷൻ ഫണ്ട് 10000 രൂപ ,ഗ്രാമപഞ്ചായത്തിൽ തനതു ഫണ്ട് 5000 രൂപ, NHM ഫണ്ട് 10000 രൂപയും കൂടാതെ ആവശ്യം എങ്കിൽ 10,000 രൂപയും ചെലവഴിക്കാം. കോന്നി ഗ്രാമ പഞ്ചായത്തിൽവാർഡ് സാനിട്ടേഷൻ ഫണ്ട് കൂടാതെമഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണത്തിന് 3 ലക്ഷം രൂപയും ചിലവഴിക്കാന്‍ കഴിയും .

നിലവിലെ സാഹചര്യത്തിൽ ശുചിത്വ മിഷൻ ഫണ്ട് 10000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതം 15,000 രൂപയും ചേര്‍ത്ത് സാനിറ്റേഷൻ അക്കൗണ്ടിൽമെഡിക്കൽ ഓഫീസറിന്‍റെ ആവശ്യാനുസരണം 180000 രൂപ നിക്ഷേപിച്ചു. ഇതിനെ തുടര്‍ന്ന് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നും അനി സാബു അറിയിച്ചു

error: Content is protected !!