ജൂലൈ 15 ന് ആധാരം രജിസ്ട്രേഷൻ സേവനങ്ങൾ തടസ്സപ്പെടും

Spread the love

 

konnivartha.com: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടും.

ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടുമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള തീയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിക്കൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അഭ്യർത്ഥിച്ചു.

error: Content is protected !!