കോന്നിയിലെ സ്കൂളില്‍ നിന്നും കാണാതായ “അതിജീവിതങ്ങളെ “കണ്ടെത്തി

Spread the love

 

konnivartha.com: കോന്നി എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ സ്കൂള്‍ സമയം കഴിഞ്ഞു കാണാതായ സംഭവത്തില്‍ രണ്ടു പേരെയും അടൂരില്‍ നിന്നും കണ്ടെത്തി . 13,15 വയസ്സുള്ള കുട്ടികളെ ആണ് ഇന്ന് വൈകിട്ട് സ്കൂള്‍ സമയം കഴിഞ്ഞ ശേഷം കാണാതെ പോയത് . രാത്രി എട്ടരയോടെ അടൂരില്‍ വെച്ചു കണ്ടെത്തി .

കോന്നിയിലെ എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്നവര്‍ ആണ് ഇവര്‍ .എല്ലാ ദിവസവും വാഹനത്തില്‍ ആണ് സ്കൂളില്‍ എത്തിക്കുന്നതും തിരികെ കൊണ്ട് വരുന്നതും .ഒരു കുട്ടി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനും രണ്ടാമത്തെ ആള്‍ മെയ് മാസവും ആണ് എന്‍ട്രി ഹോമില്‍ അന്തേവാസികള്‍ ആയി എത്തിയത് . സ്കൂള്‍ അധികാരികളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അടൂരില്‍ നിന്നും കുട്ടികളെ കണ്ടെത്തി .