Trending Now

കോന്നി മലയാലപ്പുഴ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്

Spread the love

 

konnivartha.com: കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷാത കൈവരിച്ച സംസ്ഥാനമായി മാറുന്നതിന്റ ഭാഗമായി പഞ്ചായത്തിലെ 14 നും 65 നും മദ്ധ്യേ പ്രായമുള്ള എല്ലാ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത നൽകുന്നതിനായി തെരെഞ്ഞെടുത്ത വാളണ്ടിയർമാരുടെ പരീശീലനം പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി നായർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീലാകുമാരി ചാങ്ങയിൽ , എസ് ബിജു, പഞ്ചായത്ത് അംഗങ്ങളായ സുമ രാജശേഖരൻ , ഷീബ രതീഷ് , സിഡിഎസ് ചെയർ ചെയർപേഴ്‌സൺ എ ജലജ കുമാരി എന്നിവർ സംസാരിച്ചു. ജില്ലാ തലമാസ്റ്റർ ട്രയിനർ മാരായ ഡി ശിവദാസ് ,ശിൽപ ,ആതിര എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി എ ജി അജിത് കുമാർ സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സുനിത എ രാജൻ നന്ദിയും പറഞ്ഞു. സർവ്വേയിലൂടെ കണ്ടെത്തിയ മുഴുവൻ ആളുകൾക്കും ആഗസ്റ്റ് 1 ന് ക്ളാസ് ആരംഭിക്കും.

error: Content is protected !!