പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/08/2024 )

Spread the love

അസിസ്റ്റന്റ് പ്രൊഫസര്‍; കൂടികാഴ്ച 8 ന്

വെണ്ണിക്കുളം പോളിടെക്നിക് കോളജിലെ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍കാലികമായുളള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക്  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുളള എംഎസ്സി ബിരുദമാണ് യോഗ്യത. നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.

യോഗ കോഴ്സ് തീയതി നീട്ടി

സ്‌കോള്‍ കേരള  സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ യോഗ കോഴ്സിന്റെ പ്രവേശന തീയതി ഓഗസ്റ്റ് 21 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും നീട്ടി. വിവരങ്ങള്‍ക്ക് www.scolekerala.org. ഫോണ്‍ : 0471 2342950.


പത്തനംതിട്ട സ്റ്റാസ് കോളജില്‍ സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) ല്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി /എംഎസ്സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍  എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  സംവരണവിഭാഗങ്ങള്‍ക്ക്  സ്‌കോളര്‍ഷിപും ഫീസ് ആനുകൂല്യവും ലഭിക്കും. ഫോണ്‍: 9446302066, 8547124193, 7034612362.

 

കര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലനത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 17 വരെ പരിശീലനം നടത്തും.
ഫോണ്‍-9447479807,0473 4299869.

വിദ്യാഭ്യാസാനുകൂല്യം
അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.എസ്.എസ്.എല്‍.സി.പാസായി സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍  റഗുലര്‍കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷഫോമില്‍ ഓഗസ്റ്റ് 15ന് മുമ്പോ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാഎക്സിക്യൂട്ടീവ്  ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.വിദ്യാര്‍ഥി/വിദ്യാര്‍ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്- ആധാര്‍ കാര്‍ഡ്- അംശദായ/ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ  സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

ടെന്‍ഡര്‍
വനിതാ-ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ഉടമകള്‍/സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 17.
ഫോണ്‍ : 0468 2966649.

സ്പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജില്‍  ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ്  12 ന.്  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പോളിടെക്നിക് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും  പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്താം. വിവരങ്ങള്‍ക്ക്  www.polyadmission.org
ഫോണ്‍ : 04735 266671.

സീറ്റ് ഒഴിവ്
ബിഎസ്സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളിലേക്ക് സ്പോട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്‍പതിന്  വൈകുന്നേരം അഞ്ചുവരെ. റിസര്‍വേഷന്‍, സ്‌കോളര്‍ഷിപ്, ഇ-ഗ്രാന്റ്സ് ലഭ്യമാണ്.
ഫോണ്‍: 9446302066, 9446800549.

സൗജന്യ ടൂള്‍ കിറ്റ്
സൗജന്യ ഹാന്‍ഡിക്രാഫ്റ്റ്  ടൂള്‍കിറ്റ് ലഭിക്കുന്നതിന് അവസരം. അപേക്ഷ ഇന്ന് (ഓഗസ്റ്റ് 06) ഉച്ചയ്ക്ക് ഒന്ന് വരെ  ആറ•ുള ഹെറിറ്റേജ് ഹാന്റി ക്രാഫ്റ്റ് പ്രൊഡ്യൂസര്‍ കമ്പനി ഓഫിസില്‍ ലഭിക്കും. ഡെവലപ്മെന്റ് കമ്മീഷണര്‍  നല്‍കുന്ന ആര്‍ട്ടിസാന്‍ ഐഡി കാര്‍ഡുളള കല്ല്, തടി, ലോഹം, നെറ്റിപട്ടം ജ്വല്ലറി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്  അപേക്ഷിക്കാം. റേഷന്‍കാര്‍ഡ്, ഐഡി കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.പത്തനംതിട്ട ജില്ലക്കാരും 60 വയസില്‍ താഴെ പ്രായം ഉളളവരും ആയിരിക്കണം.
ഫോണ്‍ : 7356586336.

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം
കുടുംബശ്രീ പത്തനംതിട്ട  ജില്ലയില്‍ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40  അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
മൂന്നുവര്‍ഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും. പള്ളിക്കല്‍, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം.
ഫോണ്‍: 0468 2221807.

ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളിലേക്ക്  താല്‍കാലിക ഒഴിവുണ്ട്. ലക്ചറര്‍ (സിവില്‍ എഞ്ചിനീയറിംഗ ്), ഡെമോണ്‍സ്ട്രേറ്റര്‍ (സിവില്‍ എഞ്ചിനീയറിംഗ്)  തസ്തികകളിലേക്ക് ഓഗസ്റ്റ്  എട്ടിന് രാവിലെ 10 നും, ലക്ചറര്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും  ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ എത്തണം.
ഫോണ്‍: 04734 259634.
error: Content is protected !!