കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ കോന്നി ചൈനാമുക്ക് , വകയാര്‍ എന്നിവിടങ്ങളിലെ വെള്ളകെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആനി സാബു അധികൃതര്‍ക്ക് നിവേദനം നല്കി . ഈ റോഡ് കെ എസ് ഡി പി പദ്ധതിയില്‍ ആയതിനാല്‍ കോന്നി പൊതു മാരാമത്ത് വകുപ്പിന് നടപടി സ്വീകരിക്കാന്‍ കഴിയില്ല . നിവേദനത്തെ തുടര്‍ന്നു അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു .
കോന്നി ചൈനാമുക്കില്‍ ഓടകള്‍ അടഞ്ഞു . ഇതിനാല്‍ ചെറിയ മഴ ഉണ്ടായാല്‍ പോലും വെള്ളകെട്ട് ഉണ്ടാകും . ചെളി വെള്ളത്തില്‍ ചവിട്ടി പലര്‍ക്കും ചൊറിച്ചില്‍ ഉണ്ടായി . മഴക്കാല ശുചീകരണ പ്രവര്ത്തികളുമായിബന്ധപ്പെട്ട് പഞ്ചായത്ത് നടപടികള്‍ തുടങ്ങി എങ്കിലും ഈ വെള്ളകെട്ട് ഒഴിവാക്കണം എങ്കില്‍ കെ എസ് ഡി പി ആണ് നടപടി സ്വീകരിക്കേണ്ടത് . സര്‍ക്കാര്‍ അനുമതി ആവശ്യമാണ് . ഓടകള്‍ പൂര്‍ണ്ണമായും വൃത്തിയാക്കി എങ്കില്‍ മാത്രമേ വെള്ളകെട്ട് ഒഴിവാക്കൂ . നിവേദനത്തെ തുടര്‍ന്നു അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികള്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു .