Trending Now

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ രണ്ട് അംഗൻവാടികളിൽ ടി വി വിതരണം ചെയ്തു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി കോന്നി ബിആർസിയുടെ നേതൃത്വത്തിൽ രണ്ട് അംഗൻവാടികളിൽ ടി വി വിതരണം ചെയ്തു .നാലാം നമ്പർ അംഗൻവാടിയിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ വർഗ്ഗീസ് ആന്‍റണിയുടെ അധ്യക്ഷതയിൽ അഡ്വ കെ യു ജനീഷ് കുമാർ എം എല്‍ എ ഉത്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ കോന്നി വിജയകുമാർ, ബ്ലോക്ക് മെമ്പർ ജയ അനിൽ ,ബി പി സി ലേഖ, സി ആര്‍ സി എച്ച് എം സെയ്ദ ഇസ്മയിൽ, പഞ്ചായത്ത് കോ ഓർഡിനേറ്റർ ധന്യ. ആര്‍ എന്നിവർ സംസാരിച്ചു .

മൂന്നാം നമ്പർ അംഗൻവാടിയിൽ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ കോന്നി വിജയകുമാറിന്‍റെ അധ്യക്ഷതയിൽ പ്രസിഡണ്ട് സുനിൽ വർഗ്ഗീസ് ആൻറണി ഉത്ഘാടനം ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!