Trending Now

തണ്ണിത്തോട് ജംഗ്ഷൻ നവീകരണ പ്രവർത്തികൾ വിലയിരുത്തി

Spread the love

 

konnivartha.com : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ജംഗ്ഷനിലെ റോഡ് നവീകരികരണ പ്രവർത്തികൾ അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.
മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിരുന്നതിനെ തുടർന്ന് റോഡ് നവീകരണത്തിനായി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ജംഗ്ഷനിലെ പൂട്ടുകട്ടകൾ നീക്കം ചെയ്ത് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുകയും
റോഡിനു കുറുകെ ആവശ്യമായ പുതിയ ഡ്രെയിനേജ് സംവിധാനങ്ങൾ നിർമ്മിക്കുകയും വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണവും നടത്തും. ജംഗ്ഷനിലെ ഓടക്ക് മുകളിൽ കവർ സ്ലാബുകൾ സ്ഥാപിക്കും. ടാർ ചെയ്യുന്നതിന് മുന്നോടിയായി ഉള്ള പ്രവർത്തികൾ ആരംഭിച്ചു.

തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്തു ഇന്റർലോക്കുകൾ തകർന്നു കിടക്കുന്നത് മാറ്റി പുതിയ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച് നവീകരിക്കുകയും റോഡിന്റെ പഴയ ഇന്റർലോക്ക് കട്ടകൾ തണ്ണിത്തോട് മൂഴി ജംഗ്ഷനിൽ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി സ്ഥാപിക്കുകയും ചെയ്യും.

വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ പ്രവർത്തികളും ഐറിഷ് ഓടയുടെ പ്രവർത്തിയും പുരോഗമിക്കുകയാണ്. പ്രവർത്തിയുടെ ഭാഗമായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സ്‌ഥലം സന്ദർശിച്ചു. പൊതുമരാമത്ത്അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. മുരുകേഷ് കുമാർ, അസി എൻജിനീയർ രൂപക്ക് ജോൺ, പഞ്ചായത്തംഗം പത്മകുമാരി,പ്രവീൺ,ജിഷ്ണു, അജേഷ്,അശ്വിൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!