തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി

Spread the love

 

തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അധ്യക്ഷയായി.

തിരുവല്ല സബ് കലക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. കെ. സജീവ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.