Trending Now

എൽസ കറി പൗഡർ എം ഡി വർഗീസ് വി.റ്റിയെ പന്തളം പ്രസ് ക്ലബ് ആദരിച്ചു

Spread the love

 

konnivartha.com: പ്രവാസി മലയാളിയും കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ കോ ഓര്‍ഡിനേറ്ററും  എൽസ കറി പൗഡർ മാനേജിംഗ് ഡയറക്ടറുമായ  വർഗീസ് വി.റ്റിയെ പന്തളം പ്രസ് ക്ലബ് ഓണം ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു.

കഴിഞ്ഞ 29 വർഷമായി മായം ചേരാത്ത കറിപൗഡറുകൾ വിപണിയിൽ എത്തിക്കുന്ന വ്യാപാരിയാണ്. പ്രസ് ക്ലബ്ബ് പ്രസിഡൻറ് നൂറനാട് മധു അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണൽ യു രമ്യ ഉദ്ഘാടനം ചെയ്തു.

നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ കെ. സീന, തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോണി സക്കറിയ, കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ്, എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ. ഷാനവാസ് ഖാൻ സ്വാഗതവും, പ്രസ് ക്ലബ് ട്രഷറർ പി. എസ് ധർമ്മരാജൻ നന്ദിയും പറഞ്ഞു

error: Content is protected !!