Trending Now

ഗവർണറുടെ ഓണാശംസ

Spread the love

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹൃദ്യമായ ഓണാശംസകൾ നേർന്നു.

”ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ. ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി – മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്‌നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ നമുക്ക് സാധിക്കട്ടെ” – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

error: Content is protected !!