പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ്

Spread the love

 

konnivartha.com: 2024 ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) വാഹനങ്ങളായ ക്വാളിസ്, ഇന്നോവ, ബൊലേറോ, സുമോവിക്ട, ജാസ്സ് തുടങ്ങിയ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഇ-ടെൻഡർ മുഖേന ഒക്ടോബർ 15 നകം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഇ-ടെൻഡർ ഒക്ടോബർ 16ന് വൈകിട്ട് 3ന് തുറക്കും. അടങ്കൽ തുക, ദർഘാസ് ഫീസ്, നിരതദ്രവ്യം എന്നിവ സംബന്ധിച്ച വിവരം etenders.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റിൽ Tender ID: 2024- CGE-69336-1 പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (എഫ് സെക്ഷൻ, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം (ഫോൺ നം. 0471-2546825)) ബന്ധപ്പെടാം.