Trending Now

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിംഗ്

Spread the love

 

 

konnivartha.com: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415.

തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ

നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം.
7, റാന്നി പഞ്ചായത്ത് ഹാള്‍, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര.
12,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം.
15, വെച്ചൂച്ചിറ പഞ്ചായത്ത് ഹാള്‍,അത്തിക്കയം, നാറാണംമൂഴി, വെച്ചുച്ചിറ, ചേത്തയ്ക്കല്‍, കൊല്ലമുള.
19,കോന്നി പഞ്ചായത്ത് ഹാള്‍, കോന്നി, കോന്നിതാഴം, ഐരവണ്‍, പ്രമാടം.
21, ഇലന്തൂര്‍പഞ്ചായത്ത് ഹാള്‍,ഇലന്തൂര്‍, പ്രക്കാനം.
23, ആറന്‍മുള പഞ്ചായത്ത് ഹാള്‍,ആറന്‍മുള, കിടങ്ങന്നൂര്‍.
26,ഏഴംകുളം പഞ്ചായത്ത് ഹാള്‍,ഏനാദിമംഗലം,ഏനാത്ത്, ഏഴകുളം.

error: Content is protected !!