കണ്ണൂർ കോർപറേഷൻ പരിധിയിൽ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ( 16/10/2024 )

Spread the love

 

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്.പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.