Trending Now

പത്തനംതിട്ട :ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി

Spread the love

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. ചെയര്‍മാന്‍ അഡ്വ.എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.

സഹോദരന്‍ കൊല്ലപ്പെട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലായെന്ന മല്ലപ്പള്ളി ആനിക്കാട് സ്വദേശികളുടെ പരാതി പരിഗണിച്ച കമ്മീഷന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും വിചാരണനടപടികള്‍ നടന്നു വരുന്നുവെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

error: Content is protected !!