ഇന്ന് ആയില്യം :നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

Spread the love

 

എല്ലാ മാസവും ആയില്യം നാളിൽ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ടെങ്കിലും ആയില്യ പൂജയക്ക് ഏറ്റവും ശ്രേഷ്ഠം കന്നിമാസത്തിലാണ്.പണ്ടുകാലം മുതലേ നാഗ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും കേരളീയർ. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് പറയുന്നത്. ആയില്യം നാളാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം.

കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണെന്നാണ് വിശ്വാസം. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി. അതുകൊണ്ടുതന്നെ സർപ്പബലി കഴിപ്പിക്കുന്നതും ഉത്തമമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാൻ നാഗദൈവങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. ഇന്നേ ദിവസം നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. നാഗരാജ ഗായത്രിമന്ത്രം ചൊല്ലുന്നത് ഏറെ ഉത്തമം.

error: Content is protected !!