ചെന്നീര്‍ക്കര: മെഡിക്കല്‍ ക്യാമ്പ് നടത്തി

Spread the love

 

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വികസന വകുപ്പും സംയുക്തമായി ചെന്നീര്‍ക്കര എത്തരത്തില്‍ നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ജീവിതശൈലി രോഗപരിശോധനയും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനംചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ എല്‍.മഞ്ജുഷ അധ്യക്ഷയായി.
ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസര്‍ എസ്.ആനന്ദ് വിജയ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രോഹിണി, എസ്.സി പ്രൊമോട്ടര്‍ അനീഷ എന്നിവര്‍ പങ്കെടുത്തു.