Trending Now

മാളികപ്പുറത്ത് മേൽപ്പാലത്തിനുമുകളിൽനിന്നു ചാടിയ തീർഥാടകൻ മരിച്ചു

Spread the love

 

ശബരിമല മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു. കർണാടകയിലെ കനകപുര രാംനഗർ മധുരാമ്മ ടെമ്പിൾ റോഡിലെ തഗദുര ചാറിന്റെ മകൻ കുമാർ (40) ആണ്‌ മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്. പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.ടി.സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

error: Content is protected !!