Trending Now

കരട് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കും : ബിജു പ്രഭാകര്‍( റോള്‍ ഒബ്‌സര്‍വര്‍ )

Spread the love

 

കരട് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണമാണ് ലക്ഷ്യമെന്നും പരമാവധി യുവവോട്ടര്‍മാരെ ഉള്‍പ്പെടുത്തുമെന്നും റോള്‍ ഒബ്‌സര്‍വര്‍ ബിജു പ്രഭാകര്‍. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരട് വോട്ടര്‍പട്ടികയില്‍ നിന്ന് മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാനും 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ഉണ്ടാകണം. ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കാം. സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ തലത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവര്‍ ഏജന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അധ്യക്ഷനായി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ സുമിത് കുമാര്‍ ഠാക്കൂര്‍, ബി രാധാകൃഷ്ണന്‍, മിനി കെ തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി സഞ്ജു, അബ്ദുള്‍ ഹാരിസ്, ആര്‍ ജയകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ കര്‍ത്ത, എ.ഇ.ആര്‍.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!