
konnivartha.com:കോന്നി ട്രാഫിക്ക് സ്പോട്ടില്‍ വെച്ചു തന്നെ യാതൊരു സുരക്ഷാ മാര്‍ഗവും നിര്‍ദേശവും പാലിക്കാതെ എത്തിയ ആറു വീല്‍ ഉള്ള ട്രെയിലര്‍ വാഹനം സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു . സുരക്ഷ ഒരുക്കാന്‍ അനേക പോലീസ് ഉണ്ടായിരുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും റോഡിലെ സുരക്ഷാ നിയമം അറിയില്ല .
കോന്നി കുമ്പഴ റോഡിലേക്ക് വന്ന സ്കൂട്ടര്‍ യാത്രികനെ ആനക്കൂട് ഭാഗത്ത് നിന്നും വന്ന വലിയ ട്രെയിലര്‍ വാഹനം ആണ് ഇടിച്ചത് .അതും സുരക്ഷയ്ക്ക് വേണ്ടി നോക്കി നില്‍ക്കുന്ന ആളുകളുടെ മുന്നില്‍ വെച്ചു . കോന്നിയിലെ ട്രാഫിക്ക് അശാസ്ത്രീയം ആണ് .”ഡ്യൂട്ടിയില്‍ ഉള്ള ആളുകള്‍ ” ആണ് ഇപ്പോള്‍ വാഹനങ്ങളുടെ നിര സൃഷ്ടിക്കുന്നത് .
അനാവശ്യമായ നിയന്ത്രണം ആണ് കോന്നിയില്‍ നടക്കുന്നത് . ശബരിമല അയ്യപ്പ ഭക്തരുടെ വാഹനം വരുന്നു .അവരെ പോലും കടത്തി വിടുന്നില്ല . കോന്നി ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കി ഇല്ല . കുറെ പോലീസ് ജീവനക്കാര്‍ ഇവിടെ ഉണ്ട് .
വലിയ വാഹനം ചെറിയ വാഹനം പോലും കൃത്യമായി പോകുവാന്‍ ഉള്ള ഗതാഗത നിയന്ത്രണം ഇല്ല. വാഹന അപകടം ഉണ്ടാകുമ്പോള്‍ ഓടി എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നത് പ്രദേശ വാസികള്‍ ആണ് .കോന്നി പോലീസ് സുരക്ഷാ റോഡു മാര്‍ഗത്തില്‍ ശ്രദ്ധ ചെലുത്തണം