Trending Now

ഗാലറിയിൽ നിന്ന് വീണ് എം എല്‍ എ ഉമ തോമസിന് ഗുരുതര പരുക്ക്

Spread the love

 

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.

പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്കിനെ തുടർന്ന് ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചി റിനൈ മെഡിസിറ്റിയിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്

error: Content is protected !!