Trending Now

യൂത്ത് ഫ്രണ്ട് (എം) കോന്നി നിയോജകമണ്ഡലം നേതൃത്വ സമ്മേളനം നടന്നു

Spread the love

 

 

konnivartha.com: സംസ്ഥാനത്ത് യുവജനങ്ങൾക്ക് മാന്യമായ ജോലി ചെയ്യുവാൻ പറ്റുന്ന തൊഴിലിടങ്ങൾ ഒരുക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) കോന്നി നിയോജകമണ്ഡലം നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ തേടി യുവാക്കൾ വിദേശത്തേക്ക് പോകുന്ന സാഹചര്യം, നാട്ടിൽ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി.

കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ലിനു വി ഡേവിഡ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, അഡ്വ അലക്സ് കോഴിമല,സാജൻ തൊടുക, എബ്രഹാം വാഴയിൽ, ക്യാപ്റ്റൻ.സിവി വർഗീസ്, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷെയ്ക്ക് അബ്ദുള്ള, ജോജി പി തോമസ്, മാത്യു നൈനാൻ,ഹാൻലി ജോൺ, റിന്റോ തോപ്പിൽ, റോബിൻ രാജൻ,ജെയ്സൺ ജോണി, ദേവദത്തൻ എസ്,അൽത്താഫ് അയൂബ്, ബിജീഷ് എസ് കുമാർ, റിജു റ്റി യോഹന്നാൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു.

 

error: Content is protected !!